Saturday, September 15, 2012

മോക്ഷം

മോക്ഷം കിട്ടുക എന്നാല്‍ ശാന്തി ലഭിക്കുക എന്നാല്ലൊ
അങ്ങിനെയുള്ളവര്‍ പിന്നെ ശരീരത്തെ വിട്ട് ഒരിക്കലും പിന്നെ ദേഹത്തെ സ്വീകരിക്കുന്നില്ല..

ഒരു ഉദാഹരണം പറയാം...
ഒരു നര്‍ സറിയില്‍ കുട്ടികള്‍ക്ക് സന്തോഷിക്കാനായി അദ്ധ്യാപകന്‍
ഓരോ കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നു എന്നിരിക്കട്ടെ,
ഒരു കുട്ടിക്ക് തനിക്ക് കിട്ടിയ കളിപാട്ടത്തെക്കാള്‍ ഇഷ്ടം
അടുത്ത കിട്ടിയുടേതാണ്‍..
അവന്‍ മറ്റൊന്നും ആലോചിക്കാതെ ഓടിചെന്ന് തട്ടിപ്പറിക്കുന്നു..

ഇത് കണ്ട് കളിപ്പാട്ടം നഷ്ടമായവന്‍ അന്തം വിടുന്നു
അവന്‍ ഓടി ചെന്ന് തന്റെ കളിപ്പാട്ടം തിരിച്ചു വാങ്ങുന്നു
(ഇത് രാജസം)

അല്ലെങ്കില്‍, പിടിച്ചുവാങ്ങി, 'ആഹാ എന്നാല്‍ അവനും നഷ്ടം അറിയട്ടെ' എന്നു കരുതി അവന്റെ കളിപ്പാട്ടം കൂടി തട്ടിപ്പറിക്കുന്ന്ജ്( തമസ്സ്)

ഇന്നൊരുവന്‍ ന്യായപരമായി അത് കണ്ട് മറ്റേ കുട്ടി ചെയ്തത് വിവരമില്ലായ്മയാണെന്നുകരുതി എങ്കിലും, മറ്റു കുട്ടികള്‍ക്ക് മാതൃക കാട്ടാനായി അദ്ധ്യാപകനോട് ചെന്ന് പറഞ്ഞ്, ന്യായമായി തിരിച്ചു വാങ്ങി, മറ്റേ കുട്ടിയില്‍ ശരിയും തെറ്റും എന്തെന്ന് തിരിച്ചറിവുണ്ടാക്കിക്കൊടുക്കുന്നു (ഇത് സത്വഗുണം -ഇത് ജ്ഞാന:കര്‍മ്മയോഗവും ആണ്‍..)

ഇതില്‍ മൂന്നിലും പെടാതെ ഒരു കുട്ടിക്ക് പെട്ടെന്ന് തനിക്കു കിട്ടിയ കളീപ്പാട്ടം നഷ്ടമായപ്പോള്‍, കൂട്ടുകാരന്‍ ചെയ്ത തെറ്റ് കണ്ട് ലജ്ജ തോന്നുകയും, എന്നാല്‍ ആ കളിപ്പാട്ടം എന്തായാലും ആര്‍ക്കും സ്വന്തമല്ലെന്നും, ഒടുവില്‍ ക്ലാസ്സ് റൂമിനകത്ത് വയ്ക്കേണ്ടതാണെന്നും അറിഞ്ഞ് , തന്നെയിതൊന്നും ബാധിക്കാത്തപോലെ കിട്ടിയ കളിപ്പാട്ടവുമായി സമയം പോക്കുന്നു...
ഇതാണ്‍ ദേഹചിന്തയില്‍ നിന്ന് വിട്ടകന്ന ജ്ഞാനിക്ക് അനുഭവപ്പെടുന്നത്..
സത്വ, രജ തമോ ഗുണങ്ങള്‍ക്കും അപ്പുറത്ത്, ഞാനെന്നും എന്റേതെന്നും ഭാവമില്ലാതെ, ആത്മാവ് ആത്മാവുമായി വിലയിച്ച സ്ഥിതപ്രജ്ഞ ലക്ഷണം!
ഈ മനോനിലയാണ്‍ മുക്തിയടയല്‍.

അങ്ങിനെ അല്ലെ?!!

---

സത്വഗുണം രജോഗുണത്തെക്കാളും, രജോഗുണം തമോഗുണത്തെക്കാളും;
മേന്മയേറിയതാണല്ലൊ,
അതിനാല്‍, രണ്ടാമത്തെ കുട്ടി ചെയ്തത് തമസ്സാണെങ്കിലും,
ഒരു പക്ഷെ തിരിച്ചു പിടിച്ചുപറിക്കാന്‍ ഭയപ്പെട്ട് തന്റേടമില്ലാതെ, എന്നാല്‍ കളിപ്പാട്ടത്തിലുള്ള ആസക്തി നശിക്കാതെ
കുശുമ്പും കുന്നായ്മയുമായി നടക്കുന്നവനെക്കാളും(അതും തമോഗുണമാവും) മേന്മ, പിടിച്ചു പറിച്ചവന്റെ തന്നെയണ്‍(രജോഗുണം); ആദ്യകുട്ടി ചെയ്തത്.
അതാണ്‍ കര്‍മ്മയോഗം കൊണ്ട് ഉദ്ദേശിക്കുന്നth.

മനോ നിയന്ത്രണം വഴി ഇന്ദ്രിയ നിഗ്രഹണം വരുത്തി,ലോക നന്മയ്ക്കായി കര്‍മ്മം ചെയ്യുന്നതാണ്‍ ശരിക്കും ഒരു കര്‍മ്മയോഗിയുടെ(ജ്ഞാനിയായ മനുഷ്യന്റെ) ലക്ഷണം..(സത്വഗുണം)
മൂന്നാമത്തെ കുട്ടിയുടെ ലക്ഷണം ആണ്‍ കര്‍മ്മയോഗി|യുടെ ലക്ഷണം..
കാര്യങ്ങള്‍ അറിഞ്ഞ് ഇന്ദ്രിയ നിഗ്രഹണം വഴി പാകപ്പെട്ട മനസ്സാണെങ്ങിലും,
മറ്റുള്ളവര്‍ക്ക് മാതൃക കാട്ടാനായി കര്‍മ്മം ചെയ്യുന്നു..

നാലാമത്തെത് ശരിക്കും ഇന്ദ്രിയങ്ങളെ ജയിച്ച് കര്‍മ്മം ത്വജിച്ച് സന്യാസ നിലയിലെത്തിയ ആത്മാക്കള്‍ക്കേ സാധ്യമാകൂ..
ആ നിലയിലെത്താന്‍ മൂന്നാമത്തെ കുട്ടിയെപ്പോലെ ഫലത്തില്‍ ആസക്തനല്ലാതെ, ചെയ്യുന്ന കര്‍മ്മങ്ങളൊക്കെ ഈശ്വരാര്‍പ്പിതമായി ചെയ്യുകയെന്നതാണ്‍.. ക്രമേണ നാലാമത്തെ കുട്ടിയുടെ നിലയില്‍ എത്താന്‍ കഴിയും
കര്‍മ്മങ്ങളക്കെല്ലാം അപ്പുറത്തായി ശാന്തിയില്‍ മുക്തിയില്‍ എത്തിയതാവും അപ്പോള്‍..
അത് ചുരുക്കം ചില പുണ്യാത്മാക്കള്‍ക്കേ സാധ്യമാവൂ..
അവര്‍ ജനന മരണ ചക്രത്തില്‍ നിന്നും മുക്തരാവുന്നു..

.....


ചുരുക്കത്തില്‍...
 മോക്ഷം കിട്ടണമെങ്കില്‍, ഇന്ദ്രിയ നിഗ്രഹണം വഴി മനോനോ നിയന്ത്രണം കൈവരണം.. (രാഗ ദ്വേഷാദികളെ ജയിക്കണം).
പിന്നെ ഫലപ്രതീക്ഷയില്ലാതെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കണം..
കാരണം, അവനവന്റെ കര്‍മ്മം ചെയ്യുക എന്നത് ഓരോരുത്തരുടേയും ധര്‍മ്മമാണ്‍..
നിലനില്പിന്‍ ആധാരമാണ്‍..
എന്നാല്‍ അധികമായ ആസക്തി, ഫലപ്രതീക്ഷ എന്നിവ ത്വജിക്കുക..

ഇങ്ങനെ നിഷ്കാമ കര്‍മ്മം ചെയ്യാന്‍ മനോനിയന്ത്രണം കൈവരണം..
അതിന്‍ 'ധ്യാനം' വലിയ ഗുണം ചെയ്യും..
'മനോനിയന്ത്രണം' കൈവന്ന ഒരുവന്‍' നിഷ്ക്കാമ കര്‍മ്മം' ചെയ്ത് ജീവിക്മുമ്പോള്‍ സ്വാഭാവികമായി 'ജീവന്‍ മുക്താവസ്തയില്‍'  എത്തുന്നു..

[ കാര്യങ്ങളൊക്കെ ഒരു വിധം മനസ്സിലായി വരുന്നു.., ഇനി നിഷ്കാമ കര്‍മ്മം മനോമിയന്ത്രണം ഒക്കെ പരിശീലിച്ചു നോക്കണം]

No comments:

Post a Comment