Friday, April 6, 2012

കര്മ്മം ചെയ്യേണ്ടതെങ്ങിനെയെന്ന്...

നമ്മുടെ ഇന്നത്തെ അവസ്ഥ നമ്മുടെ സ്വന്തം പൂര്വ്വ കര്മ്മങ്ങളുടെ ഫലമാണെങ്കില്‍ ഭാവിയില്‍ നാം ആഗ്രഹിക്കുന്ന ഏതവസ്ഥയും നമ്മുടെ ഇപ്പോഴത്തെ കര്മ്മം കൊണ്ടു വരുത്താവുന്നതാണെന്നും അതില്‍ നിന്നു സിദ്ധിക്കുന്നു.

അതുകൊണ്ട്, കര്മ്മം ചെയ്യേണ്ടതെങ്ങിനെയെന്ന് അറിയേണ്ടതാവശ്യം.
"കര്‍മ്മം ചെയ്യാന്‍ പഠിക്കാനെന്തുണ്ട്?! ലോകത്തിലുള്ള സകലരും ഏതെങ്കിലും ഒരുവിധത്തില്‌ കര്‍മ്മം ചെയ്യുന്നുണ്ടല്ലൊ", എന്നു നിങ്ങള്‍ പറയുമായിരിക്കുമ്, എന്നാല്‍ നമ്മുടെ ശക്തികളെ ചിന്നിച്ചിതറിക്കളയുക എന്നൊന്നുണ്ട്. അങ്ങിനെ സംഭവിക്കാതെ, സാമര്‍ത്ഥ്യത്തോടെ ശാസ്ത്രീയ രീതിയില്‍ കര്‍മ്മം ചെയ്യുന്നതിനാണ്‌ കര്‍മ്മയോഗം എന്നു പറയുന്നത്.

കര്‍മ്മത്തിന്റെ വഴിയറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനാല്‍ മാത്രം ഒരുവന്‌ അതില്‍ നിന്നുള്ള പരമാവധി ഫലം സിദ്ധിക്കുന്നു. മനസ്സിനു സ്വതസിദ്ധമായിട്ടുള്ള ശക്തികളെ ആവിഷ്ക്കരിക്കുക, ആത്മാവിനെ ഉണര്‍ത്തുക, എന്നതാണ്‌ സകല കര്‍മ്മങ്ങളുടേയും ഉദ്ദേശ്യം എന്ന് ഓര്‍മ്മവയ്ക്കണം. ശക്തി ഓരോ മനുഷ്യനിലും ഉണ്ട്, ജ്ഞാനവും ഉണ്ട്, അവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള ആഘാതങ്ങളെപ്പോലെയാകുന്നു വിവിധ തരത്തിലുള്ള കര്‍മ്മങ്ങള്‌; ആ ഗംഭീരന്മാരെ തട്ടിയുണര്‍ത്തുകയാവുന്നു കര്മ്മം ചെയ്യുന്നത്.

No comments:

Post a Comment