Friday, March 30, 2012

കര്‍മ്മം - പ്രവൃത്തി - (ആഘാതങ്ങള്...)

നമ്മുടെ സര്‍വ്വ വികാരങ്ങളും പ്രവൃത്തികളും - നമ്മുടെ കണ്ണീരും പുഞ്ചിരിയും ഹര്‍ഷവും താപവും ചിരിയും കരച്ചിലും ശാപവും അനുഗ്രഹവും സ്തുതിയും നിന്ദയും - ഇവയോരോന്നും ഓരോ ആഘാതങ്ങള് നമ്മുടെ ഉള്ളില്‍ നിന്നും പുറത്തു കൊണ്ടുവന്നിട്ടുള്ളതാണെന്ന് നമ്മെ തന്നെ നാം ശാന്തമായി പരിശോധിച്ചാലറിയാം. അവയുടെ സംയുക്ത ഫലമാകുന്നു നാം.
ഈ ആഘാതങ്ങള്ക്ക് മൊത്തത്തില്‍ കര്‍മ്മം-പ്രവൃത്തി്‌ എന്നു പറയുന്നു.

കര്‍മ്മം എന്ന് പദത്തെ അതിന്റെ ഏറ്റവും വ്യാപകമായ അര്ത്ഥത്തില്‍ എടുക്കുമ്പോള്‍, ആത്മാവിന്റെ വീരാഗ്നിയെ തട്ടിയുണര്ത്തുന്നതിന്‌ പര്യാപ്തമായി, അതിന്റെ സ്വതേ ഉള്ള ശക്തിയും ജ്ഞാനവും പ്രകാശിപ്പിക്കുന്നതിന്‌ സഹായകമായി ആത്മാവിന്‌ അനുഭവപ്പെടുന്ന മാനസികവും കായികവും ആയ ഓരോ ആഘാതവും കര്‍മ്മത്തിലുള്‍പ്പെടുന്നു.

നാമെല്ലാവരും സര്‍വ്വ സമയവും കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്നു.
സംസാരിക്കുന്നു  കേള്‍ക്കുന്നു..  ദേഹം കൊണ്ടും മനസ്സുകൊണ്ടും നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും കര്‍മ്മമാണ്‌. അവയോരോന്നും നമ്മില്‍ ഓരോ മുദ്ര അവശേഷിപ്പിക്കുന്നു.

കര്‍മ്മയോഗം-5

No comments:

Post a Comment